വട്ടോളി: വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന് പി.പി.വാസുദേവന്റെ വേര്‍പാട് നാടിന് തീരാനഷ്ടം. സാമുഹിക-സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമാണ് വിടപറഞ്ഞത്.
മലയാളം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച പി.പി.വാസുദേവന്‍ പിന്നിട് പ്രധാനാധ്യാപകനായി. നല്ല വായനക്കാരനും സാഹിത്യ ആസ്വാദകനും ഒപ്പം മികച്ച പ്രഭാഷകനുമായിരുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന് അക്ബര്‍ കക്കട്ടിലിന്റെ ഒട്ട് മിക്ക കഥകളും ആദ്യം വായിക്കുന്നത് ഇദ്ദേഹമായിരുന്നു. അക്ബറിന്റെ കഥകളിലും മറ്റും വാസുദേവന്‍ മാസ്റ്ററെ പറ്റി പരാമര്‍ശമുണ്ട്. ഇവിടങ്ങളില്‍ നടക്കുന്ന സാംസ്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തും മുഖ്യപ്രഭാഷകനായും അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. കലാ-സാഹിത്യ-സംസ്കാരിക മേഖലയിലെ പല പ്രമുഖരുമായും നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
വിയോഗവാര്‍ത്ത അറിഞ്ഞ്, എംഎല്‍എമാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, ഇ.കെ.വിജയന്, മുന്‍ എംഎല്‍എ, കെ.കെ.ലതിക, കെ.പി.സി.സി. സെക്രട്ടറി വി.എം.ചന്ദ്രന് , പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത, പി.നാണു, പി.സുരേഷ് ബാബു, പ്രധാനാധ്യാപിക, കെ.പ്രഭാനന്ദിനി, വിവിധ ജനപ്രതിനിധികള്‍, രാഷ്ടിയ, സാംസ്കാരിക പ്രവര്‍ത്തകര്‍ മുതലായവര്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.