വടകര: സഹകരണ മേഖലയിൽ വടകരയിൽ പ്രവർത്തിക്കുന്ന പാപ് കോസിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഒരുക്കം പൂർത്തിയായതായി സംഘം ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടിയുടെ ഉദ്ഘാടനം 17 ന് വൈകീട്ട് 3.30 ന് വടകര ടൗൺ ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. കെ.കെ.രമ എംഎൽഎ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർ പേഴ്സൺ കെ.പി.ബിന്ദു സ്ഥാപക മെമ്പർമാരെയും യുഎൽസിസിഎസ്
ചെയർമാൻ രമേശൻ പാലേരി മുൻ ഭരണ സമിതി അംഗങ്ങളേയും സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി.ഷിജു മുൻ ജീവനക്കാരേയും ആദരിക്കും. സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ ഒ.എം. ബിന്ദു ജീവനക്കാർക്കുള്ള ഉപഹാരം സമർപ്പിക്കും. സാംസ്കാരിക സദസ് യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂർ മുരളി മുഖ്യാതിഥിയായിരിക്കും. പി.കെ
പാറക്കടവ് പ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. വാർത്താ സമ്മേളനത്തിൽ സംഘം പ്രസിഡന്റ് പി.സോമശേഖരൻ, വൈസ് പ്രസിഡന്റ് ടി.കെ. പ്രഭാകരൻ, സ്വാഗതസംഘം ചെയർമാൻ തയ്യുള്ളതിൽ രാജൻ, പി.പി.രാജീവൻ, കെ.കെ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.