വടകര: നീണ്ട പതിനേഴു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെ ഇന്ത്യന്‍ ജനതയുടെ മനസില്‍ നിന്നും മായ്ച്ചു കളയാന്‍ നരേന്ദ്രമോദിയും ആര്‍എസ്എസും ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ഇത് മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും എന്‍സിപി (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം.സുരേഷ് ബാബു പറഞ്ഞു. എന്‍സിപി (എസ്) വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നെഹ്റു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രന് ചൊക്രന്റവിടെ അധ്യക്ഷനായി. എന്‍സിപി (എസ്) ദേശീയ കൗണ്‍സില്‍ അംഗം പി.എം.ജോസഫ് നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ശശീന്ദ്രന് തായന, മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ ഹാജി, കെ.രാമചന്ദ്രന്, ഗിരീഷ് എന്നിവര്‍ സംസാരിച്ചു.