കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനിയിൽ വെള്ളിലോട്ട് ഉണ്ണികൃഷ്ണനെയും കുടുംബത്തയും വീട് കയറി ആക്രമിച്ച സംഭവത്തിൽ ഒന്നും രണ്ടും പ്രതികളെപിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇക്കഴിഞ്ഞ മൂന്നാം തിയ്യതിയായിരുന്നു അക്രമം. ഉണ്ണികൃഷ്ണനെയും കുടുംബത്തെയും വീട്ടിൽ കയറി ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവം വ്യാപകമായ പ്രതിഷേ ഷേധത്തിനിടയാക്കിയിരുന്നു. മക്കൾക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ട് ഡി.സി.സി.യുടെ
നേതൃത്വത്തിൽ കൊയിലാണ്ടി സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്തിയിരുന്നു. മൂന്നാം പ്രതി അമർനാഥിനെയാണ് അറസ്റ്റ് ചെയ്ത ജയിലിലടച്ചത്. ഒന്നാം പ്രതി അജീഷ്കേരളം വിട്ടതായാണ് സൂചന. രണ്ടാം പ്രതി അരുൺ അയൽ ജില്ലയിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച സൂചന. കൊയിലാണ്ടി പോലീസ് പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നാളെ (വെള്ളി) പന്തലായനിയിൽ ശാന്തി യാത്ര നടത്തും. യാത്ര ഡി സി സി പ്രസിഡണ്ട് നയിക്കും. 15ാം
തിയ്യതി വൈകീട്ട് 3 മണിക്ക്. ഡി. സി.സി. പ്രസിഡണ്ട് അഡ്വ: കെ . പ്രവീൺക്യാപ്റ്റനായാണ് ശാന്തിയാത്ര സംഘടിപ്പിക്കുന്നത്. കോഴിക്കോട് എം, പി എം. കെ. രാഘവൻ ഉദ്ഘാടനം ചെയ്യും. യാത്ര അമ്പ്രമോളി കനാല്‍ പരിസരത്ത് 3 മണിക്ക് ആരംഭിക്കും.കാട്ടുവയല്‍ വഴി
അക്ലാരി കനാല്‍,കോയാരി റോഡ്,വെള്ളിലാട്ട് സ്റ്റീല്‍ ടെക്പെരുവട്ടൂര് മുക്കിൽ സമാപിക്കും.