വടകര: ലോക വദനാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെ വിവിധ മേഖലകളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് (ഐഡിഎ) വടകര ശാഖയ്ക്ക് ദേശീയതലത്തില്‍ രണ്ടാം സ്ഥാനം. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഐഡിഎയുമായി സഹകരിച്ചു ദേശീയതലത്തില്‍ സംഘടിപ്പിച്ച ഒരു മാസത്തെ പരിപാടികളില്‍ ഐഡിഎ വടകരയോടൊപ്പം കോഴിക്കോട് ആസ്ഥാനമായ ഐഡിഎ മലബാര്‍ ശാഖയും രണ്ടാം സ്ഥാനം പങ്കിട്ടു. കേരളത്തില്‍ നിന്ന് തന്നെയുള്ള ഐഡിഎ കുന്നംകുളത്തിനാണ് മൂന്നാംസ്ഥാനം. നാഗാലാന്റ്, പൂന ശാഖകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡല്‍ഹി എയിംസ് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ഐഡിഎ വടകര സെക്രട്ടറി ഡോ.നിധിന് പ്രഭാകര്‍, സിഡിഎച്ച് കണ്‍വീനര്‍ ഡോ.മുഹമ്മദ് ഷഹബാസ് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
എടച്ചേരി തണലില്‍ ഉള്‍പ്പെടെ മൂന്ന് ദന്തപരിശോധന ക്യാമ്പുകള്‍, പത്രമാധ്യമങ്ങളിലൂടെയും റേഡിയോകളിലൂടെയും കുടുംബശ്രീ വഴിയുമുള്ള ബോധവല്‍ക്കരണം, ചിത്രരചനാമത്സരം, ഫോട്ടോഗ്രാഫി മത്സരം തുടങ്ങി നിരവധി പരിപാടികളാണ് ഐഡിഎ വടകര സംഘടിപ്പിച്ചത്.