കുറ്റ്യാടി: കാറ്റിലും മഴയിലും തെങ്ങ് വീണ് വീടിനു നാശം. കായക്കൊടി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡിലെ തയ്യില്‍ പൊക്കിയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഓടിട്ട വീടിന്റെ മധ്യഭാഗത്ത് തെങ്ങ് വീണതില്‍ ഓടുകളും പട്ടികകളും മുഴുവനായും ചുമരുകള്‍ ഭാഗികമായും തകര്‍ന്നു. പ്രായാധിക്യത്താല്‍ കിടപ്പിലായ പൊക്കിയും നിത്യരോഗിയായ മകനും പേരമകനും ഭാഗ്യം കൊണ്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സുമാര്‍ നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിഷ, ഉമ കെ വില്ലേജ് ഓഫീസര്‍ ബിജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.