കോഴിക്കോട്: വനിത ശിശു വികസന വകുപ്പ് ‘മിഷന് വാത്സല്യ’ത്തിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ 20 വരെ ജില്ലാതല ബാലാവകാശ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. തെരുവിലെ കുട്ടികള്‍, ബാലവേല, ബാല ഭിക്ഷാടനം എന്നിവയ്ക്കെതിരായ ബോധവല്‍ക്കരണ ക്യാമ്പയിന്, ദത്തെടുക്കല്‍, ഫോസ്റ്റര്‍ കെയര്‍ സംവിധാനങ്ങളെക്കുറിച്ച്
ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തല്‍, തെരുവ് നാടകം, ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളും ജില്ലാ കളക്ടറുമായുള്ള സംവാദം, സൗഹൃദ ഫുട്ബോള്‍ മത്സരം, കുട്ടികള്‍ക്ക് വ്യക്തിത്വ പരിശീലനം, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പ്രചാരണത്തിന്റെ ഭാഗമായുള്ള ഔട്ട്റീച്ച് പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.