മാഹി: റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കക്കടവിലേക്കുള്ള റോഡിലെ കലുങ്ക് തകര്‍ന്നതോടെ ഇത് വഴി വാഹന ഗതാഗതം താറുമാറായി. നിരവധി ആളുകള്‍ മാഹി റെയില്‍വെ സ്റ്റേഷനിലെത്താന്‍ ആശ്രയിക്കുന്ന വഴിയാണിത്. ചൊക്ലി, ന്യൂമാഹി, പള്ളൂര്‍, പെരിങ്ങത്തൂര്‍ ഭാഗങ്ങളിലുള്ളവര്‍ ദേശീയ പാതയിലൂടെ കടന്ന് റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താണ് ട്രെയിന്‍ യാത്ര നടത്താറ്.
വലിയ കലുങ്ക് തകര്‍ന്നതിനാല്‍ ഇരുചക്രവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങള്‍ക്കൊന്നും കടന്നുപോകാനാവാത്ത അവസ്ഥയാണ്. ദിവസങ്ങളേറെ കഴിഞ്ഞിട്ടും പ്രശ്നപരിഹാരത്തിന് അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.