വടകര: വാഹനാപകടത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റ കേസില്‍ 32 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. പതിയാരക്കര വണ്ടായിയില്‍ രൂപേഷ് കുമാറിന്റെ ഭാര്യ സുമിതക്ക് (33) ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ കേസിലാണ് 31,62,965 രൂപ നല്കാന്
വടകര എംഎസിടി കോടതി ഉത്തരവിട്ട ത്. എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2021 ഒക്ടോബര്‍ 29ന് ദേശീയ പാതയില്‍ വടകര നാരായണനഗരം ജംഗ്ഷനില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഇവരുടെ സ്കൂട്ടറില്‍ ബസിടിച്ചാണ് അപകടമുണ്ടായത്.