പേരാമ്പ്ര: വിളക്കില്‍ നിന്ന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന റിട്ട.അധ്യാപിക മരിച്ചു. പേരാമ്പ്ര എയുപി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക ഉണ്ണിക്കുന്നിലെ പ്രസന്നകുമാരിയാണ് (73) മരിച്ചത്. ദീപാവലി ദിവസം വിളക്കില്‍ നിന്ന് അബന്ധത്തില്‍ തീ പിടിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണം. ഭര്‍ത്താവ്: സി.എം.കേളുനായര്‍ (റിട്ട.അധ്യാപകന് പേരാമ്പ്ര എയുപിസ്കൂള്‍). മക്കള്‍: പ്രശാന്തി (അന്നശ്ശേരി), പ്രസിത (അവിടനല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക). മരുമക്കള്‍: സഞ്ജീവ്കുമാര്‍ (ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കോഴിക്കോട്). ഗിരീഷ് (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ബാലുശ്ശേരി).