മുടപ്പിലാവില്‍: ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ നേതാവായിരുന്ന മുടപ്പിലാവിലെ സി.കെ.ദേവി അനുസ്മരണ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ചെറുവറ്റക്കരയില് പ്രകടനവും പൊതുയോഗവും നടന്നു. സിപിഎം ജില്ലാ കമ്മറ്റി അംഗം ദീപ ഡി വോള്‍ഗ ഉദഘാടനം ചെയ്തു.
പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പൊതു രാഗത്തും സുസമ്മതയായിരുന്നു സി.കെ.ദേവി എന്നു ദീപ ഡി വോള്‍ഗ പറഞ്ഞു.
ജനാധിപത്യ മഹിളാ അസോസിയേഷന് വടകര ഏരിയ സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, ഗ്രാമപഞ്ചായത്ത് മെമ്പര്‍, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. യോഗത്തില്‍ ഇ.രവികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.പുഷ്പജ, എ.എം.റഷീദ്, എം.എം.ധര്മ്മരാജന് എന്നിവര്‍ സംസാരിച്ചു. കെ.അശോകന് സ്വാഗതം പറഞ്ഞു.