പയ്യോളി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മസമിതി രണ്ടു വര്‍ഷത്തിലേറെയായി നടത്തുന്ന സമരം പുതിയ ഘട്ടത്തിലേക്ക്. അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ നവംബര്‍ 25 മുതല്‍ മരണം വരെ നിരാഹാര സമരം നടത്താനാണ് തീരുമാനം,ഇതിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച പദയാത്ര ജനമുന്നേറ്റമായി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. എന്‍.പി.മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്ത പദയാത്ര സന്തോഷ് തിക്കോടി, കെ.പി.ഷക്കീല, പി.വി.റംല, ജയചന്ദ്രന് തെക്കേകുറ്റി, ബിജു കളത്തില്‍, വി.കെ.റിനീഷ്, കെ.പി.നാരായണന്, ഷാഹിദ
കൊന്നശ്ശേരിക്കുനി, ശ്രീധരന് ചെമ്പുഞ്ചില, പി.കെ.ശശികുമാര്‍ എന്നിവര്‍ നയിച്ചു. തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലൂടെ പര്യടനം നടത്തിയ പദയാത്ര പാറക്കുളം, പുതിയകുളങ്ങര, ആമ്പിച്ചിക്കുളം, മുതിരക്കാല്മുക്ക്, കോടിക്കല്‍ ബീച്ച്, പുതിയവളപ്പ്, മലോല്‍മുക്ക് എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.
നിരാഹാര വളണ്ടിയര്‍മാരായ ആര്.വിശ്വന്, വി.കെ.അബ്ദുള്‍ മജീദ്, കെ.വി.സുരേഷ് കുമാര്‍ എന്നിവരെ വിവിധ കേന്ദ്രങ്ങളില്‍ ഹാരാര്‍പണം ചെയ്തു. തിക്കോടി ടൗണില്‍ നടന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. നിരാഹാര സമരത്തിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്നും നാടിനു വേണ്ടി നടത്തുന്ന
സമരം ലക്ഷ്യത്തില്‍ എത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. കര്‍മസമിതി ചെയര്മാന് വി.കെ.അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആര്.വിശ്വന്, കെ.പി.ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി.റംല, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സന്തോഷ് തിക്കോടി, എന്‍.എം.ടി.അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.വി.സുരേഷ് കുമാര്‍ സ്വാഗതവും ഭാസ്കരന് തിക്കോടി നന്ദിയും പറഞ്ഞു.