വടകര: ഏറണാകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കരുത്തറിയിച്ച് മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍. മൂന്ന് സ്വര്‍ണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നിങ്ങനെ മികച്ച നേട്ടമാണ് ഇത്തവണ മേമുണ്ടയുടേത്. മേമുണ്ടയിലെ പത്തൊന്‍പത് വിദ്യാര്‍ഥികളാണ് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുത്തത്. കരാട്ടെയില്‍ 22 പോയിന്റുമായി മേമുണ്ട സംസ്ഥാനത്ത് ഓവറോള്‍ രണ്ടാംസ്ഥാനം നേടി. പ്ലസ്ടു വിദ്യാര്‍ഥികളായ അസിന്, മുഹമ്മദ് നഹദ് എന്നിവര്‍ സ്വര്‍ണം നേടി. ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് വിഭാഗത്തില്‍ സ്റ്റാന്റിംഗ് ലോംഗ്
ജംബില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി കെ.കെ.ഷാരോണ്‍ സ്വര്‍ണം സ്വന്തമാക്കി. സാദിക സാന്‍വി, ആന്മിയ, വൈഷ്ണവ് എന്നിവര്‍ വോളിബോളില്‍ കോഴിക്കോട് ജില്ലക്ക് വേണ്ടി വെള്ളി നേടി. ഋതിക മുരളി, മിന്‍സാര എസ് എസ്, ശ്രീനന്ദ ആര്.വി എന്നിവര്‍ വോളിബോളിലും നിഹ ഷെറിന് കരാട്ടെയിലും വെങ്കലം കരസ്ഥമാക്കി. അന്വയ് ദീപക്, റോണ എന്‍.രാജ് എന്നിവര്‍ കോഴിക്കോട് ജില്ല ബാഡ്മിന്റണ്‍ ടീമിന് വേണ്ടി മത്സരിച്ചു. ഗൗതം ശ്രീജിത്ത്, ആനന്ദ് കൃഷ്ണ എന്നിവര്‍ ജില്ലാ ക്രിക്കറ്റ് ടീമിന് വേണ്ടി മത്സരത്തില്‍ പങ്കെടുത്തു. നിവേദ്, ലയോണ എന്നിവര്‍ സംസ്ഥാന നീന്തല്‍ മത്സരത്തിലും ആരോമല്‍ രാംദാസ്, ഹംദ, തനയ് മാനസ് എന്നിവര്‍ കരാട്ടെയിലും പങ്കെടുത്തു. സംസ്ഥാന കായികമേളയില്‍ വിജയിച്ച മേമുണ്ടയിലെ നാല് വിദ്യാര്‍ഥികള്‍ ദേശീയ സ്കൂള്‍ ഗെയിംസിലേക്കുള്ള കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അസിന്, മുഹമ്മദ് നഹദ് എന്നിവര്‍ കരാട്ടെയിലും സാദിക സാന്‍വി, ഋതിക മുരളി എന്നിവര്‍ വോളിബോളിലും കേരളത്തിനു വേണ്ടി മത്സരിക്കും. വിജയിച്ച ടീം മേമുണ്ടയെ
ഘോഷയാത്രയോടെ സ്കൂളിലേക്ക് ആനയിച്ചു. തുടര്‍ന്ന് പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തില്‍ നടന്ന അനുമോദന ചടങ്ങ് മാനേജര്‍ എം.നാരായണന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍.പി.പ്രകാശന് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ഡോ.എം.വി.തോമസ്, പ്രിന്‍സിപ്പള്‍ ബി.ബീന, പി.പി.പ്രഭാകരന്, സി.വി.കുഞ്ഞമ്മദ്, ആര്.പി.രാജീവന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര് പി.കെ.ജിതേഷ് സ്വാഗതവും ടി.പി.ശ്രീജിത്ത് നന്ദിയും പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുത്ത പത്തൊന്‍പത് വിദ്യാര്‍ഥികളെയും അനുമോദിച്ചു