വട്ടോളി: നാട്ടിന്‍പുറങ്ങളിലും മറ്റും എല്ലാം മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തുന്ന കലോത്സവങ്ങള്‍ നല്‍കുന്നത് സൗഹൃദയത്തിന്റെയും കുട്ടായ്മയുടെയും സന്ദേശമാണെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന് അഭിപ്രായപ്പെട്ടു. നാടിന്റെ നന്മയക്ക് കലോത്സവങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും കലാകാരന്മാരെ ചേര്‍ത്ത് നിര്‍ത്താന്‍ സമൂഹത്തിന് കഴിയണമെന്നും മന്ത്രി പറഞ്ഞു. കുന്നുമ്മല്‍ ഉപജില്ലാകലോത്സവം വട്ടോളി സംസ്കൃതം ഹൈസ്കുളില് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കലാ മത്സരങ്ങളില്‍
ജയവും പരാജയവും ഉണ്ടാവാം ഒരു പരാജയമുണ്ടായാല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകണമെന്നും എല്ലാവിധ പ്രോല്‍സാഹനവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷതവഹിച്ചു.വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെയും ഷാഫി പറമ്പില്‍ എംപിയുടെയും ആശംസ സന്ദേശം ചടങ്ങില്‍ വായിച്ചു. സ്വാഗത സംഘം ചെയര്‍പേഴ്സണ്‍ വി.കെ. റീത്ത, ജനറല്‍ കണ്‍വീനര്‍ വി.പി. ശ്രീജ, എഇഒ പി.എം.അബ്ദുറഹ്മാന്, ബ്ലോക്ക് പ്രസി. കെ.പി.ചന്ദ്രി, വൈസ് പ്രസി. മുഹമ്മദ് കക്കട്ടില്‍
രാഷ്ടിയ കക്ഷി പ്രതിനിധികളായ കെ.കെ.സുരേഷ്, ഏലിയാറ ആനന്ദന്, വി.വി.പ്രഭാകരന്,
ഏ.വി.നാസറുദ്ദിന് , ആര്.പി. വിനോദന്‍ ,പറമ്പത്ത് കുമാരന്, വി രാജന്, കെ.കെ. ദിനേശന്, റിസ്പക്ഷന്‍ ചെയമാന് ആര്.കെറിന്‍സി , സ്കൂള്‍ മാനേജര്‍ കെ.ടി.ജയപാലന്, ബി.പി.ഒ. എം.ടി. പവിത്രന്, എച്ച്.എം. ഫോറം കണ്‍വീനര്‍ കെ.പി.ദിനേശന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു കാട്ടാളി, ഒ.പി. ഷിജില്‍, വിവിധ ജനപ്രതിനിധികളായ സി.പി.സജിത, റീന സുരേഷ്, ഹേമ മോഹന്‍, ലീബ സുനില്‍ ,ടി.പി. വിശ്വനാഥന്, ടി.കെ മോഹന്‍ദാസ്, പി.ടി.എ.
പ്രസിഡന്റ് പി.കെ. പത്മനാഭന്, സ്കൂള്‍ ലീഡര്‍ വി.എസ്.നിയ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
-ആനന്ദന് എലിയാറ