വില്ല്യാപ്പള്ളി : എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന തോടന്നൂര്‍ ഉപജില്ലാ കലോല്‍സവം പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കലാമേളയിലെ രചനാ മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും കടലാസ് പേന നല്‍കും. ഈ ലക്ഷ്യത്തോടെ എംജെ ഹൈസ്കൂളില്‍ കടലാസ് പേന നിര്‍മാണ പരിശീലനം നടന്നു.
പരിപാടിയുടെ ഉദ്ഘാടനം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റഫീഖ് കണ്ടിയില്‍ ഉദ്ഘാടനം ചെയ്തു. തോടന്നൂര്‍ എഇഒ വിനോദ് കുമാര്‍ പ്രോഗ്രാമിനുള്ള പ്രകൃതി സൗഹൃദ കിറ്റ് ഏറ്റുവാങ്ങി.
വിഎച്ച്എസ് സ്കൂള്‍ പ്രിന്‍സിപ്പള്‍ വി.മുഹമ്മദലി അധ്യക്ഷം വഹിച്ച ചടങ്ങില്‍ എച്ച്എസ്എസ് പ്രിന്‍സിപ്പള്‍ അബദുറഹിമാന്‍ കളമുള്ളതില്‍, ഹെഡ്മാസ്റ്റര് ആര്.ഷംസുദീന്‍, ഷഫീഖ്.ടി, യൂനുസ് വടകര, സി.സി.കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് എം.റഷീദ് സ്വാഗതവും എം.റഫീഖ് നന്ദിയും പറഞ്ഞു. സജിമ സി.കെ (തോടന്നൂര്‍ ബിആര്‍സി), സമീന പി.പി എന്നിവര്‍ പേന നിര്‍മാണത്തിന് നേതൃത്വം നല്കി