മണിയൂര്‍: സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈ ജമ്പില്‍ മണിയൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഗുരുപ്രീത് ചാമ്പ്യന്‍. 1.70 മീറ്റര്‍ ചാടിയാണ് ഗുരുപ്രീത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മണിയൂര്‍ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഗുരുപ്രീതിന്റെ നേട്ടം നാടിന് അഭിമാനമായി.
വിമുക്തഭടന് സി.കെ.പൊന്നുവിന്റെയും ശ്രീരമ്യയുടെയും മകനാണ് ഗുരുപ്രീത്. സി.കെ.പൊന്നു തന്നെയാണ് മകനെ കായിക ലോകത്തേക്ക് കൈ പിടിച്ചു ഉയര്‍ത്തിയത്. ഒരു വര്‍ഷത്തോളമായി മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ കായിക അധ്യാപകന് ഡോ.ഷിംജിത്തിന്റെ കീഴിലാണ് പരീശീലനം.
ജില്ലയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ഈ മിടുക്കന് സംസ്ഥാന കായികമേളയായ സ്കൂള്‍ ഒളിമ്പിക്സിനെത്തിയത്. കൂടുതല്‍ ഉയരങ്ങള്‍ താണ്ടാനുള്ള പരിശ്രമത്തിലാണ് ഗുരുപ്രീത്.