മാഹി: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ടു വര്‍ഷമായി സേവനം നടത്തിവരുന്ന മാഹി ഗ്രീന്‍സ് കള്‍ച്ചറല്‍ സെന്റര്‍ വക നിര്‍ധന കുടുംബത്തിന് സഹായം. ഒരു കുടുംബത്തിന് വിവാഹ ധനസഹായമാണ് നല്‍കുന്നത്. ഇതിന്റെ ആദ്യ ഗഡു മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗം ഇബ്രാഹിംകുട്ടി തൊണ്ടന്റവിടയില് നിന്ന് മാഹി ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇ.കെ.ഹാഷിം ഏറ്റുവാങ്ങി.
സെന്റര്‍ പ്രസിഡന്റ് ഖാലിദ് കണ്ടോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് പ്രിന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ഇ കെ മുഹമ്മദ് അലി, മാഹി ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ് എം.എ.അബ്ദുല്‍ ഖാദര്‍, പന്ന്യന്നൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ. ഹനീഫ, കുവൈത്ത് തലശ്ശേരി മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് കെ.ഫൈസല്‍ (പൂഴിത്തല), പോണ്ടിച്ചേരി സംസ്ഥാന മുസ്ലിംലീഗ് കൗണ്‍സിലര്‍മാരായ കെ.പി.സിദ്ദീഖ്, അന്‍സാര്‍ പൂഴിത്തല, കെ.പി.സുലൈമാന്‍ (അല്‍ഐന്‍ കെഎംസിസി), ഹംസ ഹാജി മുണ്ടോക്ക്, കരീം ചാലക്കര എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും റഫീക്ക് തയ്യുള്ളതില്‍ നന്ദിയും പറഞ്ഞു.