വടകര: കാവില്‍-തീക്കുനി-കുറ്റ്യാടി റോഡില്‍ ആയഞ്ചേരിക്കും തീക്കുനിക്കും ഇടയില്‍ മുക്കടത്തും വയലില്‍ കള്‍വേര്‍ട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ 11 ന് തിങ്കളാഴ്ച മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം തോടന്നൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എസ് മുക്ക്-വള്ള്യാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡില്‍ തിരുവള്ളൂര്‍ മുതല്‍ കോട്ടപ്പള്ളി വരെ ടാറിങ്ങ് നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലും വടകര-തിരുവള്ളൂര്‍-പേരാമ്പ്ര റോഡില്‍ കീഴല്‍ മുക്കില്‍ കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇത് വഴിയുമുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അറിയിപ്പില്‍ പറഞ്ഞു.