കുറ്റ്യാടി: നവംബര്‍ 11 മുതല്‍ 15 വരെ വട്ടോളി സംസ്കൃതം ഹൈസ്കുളില് നടക്കുന്ന കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ വി.കെ.റീത്ത, ജനറല്‍ കണ്‍വീനര്‍ വി.പി.ശ്രീജ, എഇഒ പി.എം.അബ്ദുറഹ്മാന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
11 ന് രചനാ മത്സരങ്ങളും 12 മുതല്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. 11 ന് 3 മണിക്ക് കക്കട്ട് ടൗണില്‍ വര്‍ണാഭമായ സംസ്കാരിക ഘോഷയാത്ര ഉണ്ടായിരിക്കും. 12 ന് 4 മണിക്ക് മേള വനം മന്ത്രി എ.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ. അധ്യക്ഷത വഹിക്കും.
98 സ്കുളുകളില് നിന്നായി 272 ഇനങ്ങളിലായാണ് മത്സരം. 8 വേദികളിലായി 4000 ത്തിലേറെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയ ഗ്രോത്രകലകളും അരങ്ങേറും. 11ന് 10 മണിക്ക് ഗുരുവന്ദനം ഒരുക്കിയിട്ടുണ്ട്. 15 ന് വൈകീട്ട് സമാപന സമ്മേളനം തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും എംഎല്‍എമാരായ ഇ.കെ.വിജയന്, ടി.പി.രാമകൃഷ്ണന് എന്നിവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേനത്തില്‍ പ്രോഗ്രാം ചെയര്മാന് മുഹമ്മദ് കക്കട്ടില്‍, കണ്‍വീനര്‍ കെ.പി.രജീഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ ആര്.കെ.റിന്‍സി, പ്രോഗ്രാം വൈസ് ചെയര്മാന് എലിയാറ ആനന്ദന്, എച്ച്എം ഫോറം കണ്‍വീനര്‍ കെ.പി.ദിനേശന്, പബ്ലിസിറ്റി ഭാരവാഹികളായ കെ.പി.സുരേഷ്, യൂസഫ്, പഞ്ചായത്ത് അംഗം നസീറ ബഷീര്‍, എ.പി.രാജീവന്, കെ.റൂസി എന്നിവര്‍ സംബന്ധിച്ചു.