ർ.ടി.സിക്ക് എതിർവശം ബിജുകുമാർ ഓടിച്ച ടൂവീലറിടിച്ച് മാളിക്കടവ് സ്വദേശി രവിക്ക് (58) ഗുരുതരമായി പരിക്കേറ്റിരുന്നു. രവിയെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്നാണ് പരാതി.വാഹനത്തിന്റെ നമ്പർ വഴി പൊലീസ് ഉടമയെ കണ്ടെത്തുകയും വാഹ
നം തിരൂരങ്ങാടിയിൽനിന്ന് ആറുവർഷം മുമ്പ് മറ്റൊരാൾ വാങ്ങിയതാണെന്ന വിവരം ലഭിക്കുകയുമായിരുന്നു. വാഹനം വാങ്ങിയയാളെക്കുറിച്ച് വിവരം ലഭ്യമല്ലാത്തതിനാൽ പ്രതിയെ തിരിച്ചറിയാൻ കെ.എൽ 65 രജിസ്ട്രേഷൻ നമ്പറിൽ സമാനമായ വെള്ള സ്കൂട്ടർ ഉപയോഗിക്കുന്ന ആളെപ്പറ്റി നിരന്തര അന്വേഷണത്തിനിടയിൽ പ്രതിയെ പിടികൂടുകയായിരുന്നു.