കടമേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡിലെ കടമേരി ക്ഷേത്രം-മൊയിലോത്ത് മീത്തല്‍ മുക്ക് റോഡ് പ്രവൃത്തി പൂര്‍ത്തിയാവുന്നു. പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപയാണ് റോഡ് പ്രവൃത്തിക്ക്
വകയിരുത്തിയത്. തുടക്കത്തില്‍ 77 മീറ്റര്‍ കോണ്‍ക്രീറ്റും തുടര്‍ന്ന് 74 മീറ്റര്‍ റീ ടാറിഗുമാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയത്. ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡായതിനാല്‍ ഇത് ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമാണ്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രേക്ടേഴ്സ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത്
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രേക്ടേഴ്സ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത്
നടത്തുന്നത്. ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി. കുഞ്ഞിരാമന്, ഓവര്‍സിയര്‍ വിഷ്ണു എന്നിവര്‍ നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തി.