വടകര: ഷാഫി പറമ്പില്‍ എംപിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനും എതിരെയുള്ള കുപ്രചരണങ്ങളില്‍ പ്രതിഷേധിച്ച് വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം. ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിനു മുന്നില്‍ ഫ്ളക്സ് കെട്ടിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പരാജയഭീതിയാണ് സിപിഎമ്മും ബിജെപിയും ഇത്തരത്തിലുള്ള കള്ള പ്രചരണങ്ങളുമായി മുന്നോട്ടു പോകുന്നതിനു പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സി.നിജിന്‍, ബബിന്‍ ലാല്‍, സി.ടി.കെ, മുഹമ്മദ് മിറാഷ്, ദില്‍രാജ് പനോളി, കാര്‍ത്തിക് ചോറോട്, അരുണ്‍ മുയ്യോട്ട്, ധനേഷ് വള്ളില്‍, ജുനൈദ് കാര്‍ത്തികപ്പള്ളി, വിഷ്ണു മുതുവീട്ടില്‍, അതുല്‍ ബാബു, ശ്രീജിഷ്.യു, എസ്.സിനാന്, ജിബിന്‍ കൈനാട്ടി, സിജു പുഞ്ചിരിമില്‍ എന്നിവര്‍ നേതൃത്വം നല്കി.