അഴിയൂര്‍: മകളുടെ വിവാഹദിവസം പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. നിക്കാഹിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ്
ഏവരേയും വേദനിപ്പിച്ച വേര്‍പാട്. അഴിയൂര്‍ കുഞ്ഞിപ്പള്ളിക്ക് സമീപം വി.കെ.ഹൗസില്‍ നീലോത്ത് ഫസല്‍ (57) ആണ് മരണപ്പെട്ടത്. കുഴഞ്ഞ് വീണ ഉടന്‍ മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ തോട്ടത്തില്‍ അബ്ദുള്ളയുടെയും നീലോത്ത് ആയിഷയുടെയും മകനാണ്. സൈദാര്‍ പള്ളി സ്വദേശിയായ ഫസല്‍ നിലവില്‍ കുഞ്ഞിപ്പള്ളി പരിസരത്താണ് താമസം. ഭാര്യ: വി.കെ.വാഹിദ. മക്കള്‍: നിസ്വ, നെസ. മരുമക്കള്‍: പറമ്പത്ത് അബൂബക്കര്‍, മുബഷിര്‍. സഹോദരങ്ങള്‍: മറിയു, മൂസക്കുട്ടി, ആരിഫ്, നൗഫല്‍, ഷാഹിദ, ഫാത്തിമ, പരേതയായ സുബൈദ.
