വടകര: ടൂത്ത് ബ്രഷിങ് ദിനമായ നവംബര്‍ എഴിന് കേരളത്തിലെ 228 സ്കൂളുകളില്‍ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് (ഐഡിഎ) കേരള ഘടകം ഒരുക്കിയ പാല്പുഞ്ചിരി എന്ന മെഗാ പരിപാടി ശ്രദ്ധ പിടിച്ചുപറ്റി. രാവിലെ ഒമ്പതു മുതല്‍ 11 വരെ കേരളത്തിലുടനീളമുള്ള ഐഡിഎ ശാഖകള്‍ വിവിധ സ്കൂളുകളിലായി 2,05,000 കുട്ടികള്‍ക്ക് നേരിട്ട് ശരിയായ ബ്രഷിങ് രീതി പരിശീലിപ്പിച്ചു. ഈ പരിപാടി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. പരിപാടിയുടെ ഭാഗമായി വടകര താലൂക്കിലും ബോധവത്കരണം നടന്നു.
താലൂക്കിലെ 16 സ്കൂളുകളിലായി 8,540 കുട്ടികള്‍ക്ക് വിജയകരമായി പദ്ധതി നടപ്പാക്കാന്‍ സാധിച്ചുവെന്ന് ഐഡിഎ വടകര ബ്രാഞ്ച് സെക്രട്ടറി ഡോ.നിധിന് പ്രഭാകര്‍ അറിയിച്ചു. അറുപതോളം ഡെന്റിസ്റ്റുമാരുടെ നിസ്വാര്‍ഥ സേവനവും അധ്യാപകരുടെ സഹായവും കൊണ്ടാണ് ഇത്രയും സ്കൂളുകളില്‍ പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചതെന്ന് ഐഡിഎ വടകര പ്രസിഡന്റ് ഡോ.ഷാലു മോഹന്‍, സിഡിഎച്ച് കണ്‍വീനര്‍ ഡോ.മുഹമ്മദ് ഷഹബാസ് എന്നിവര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ടൂത്ത്പേസ്റ്റും ബ്രഷും സൗജന്യമായി നല്കി.
ഓര്‍ക്കാട്ടേരി എല്‍പി സ്കൂള്‍, എംഇഎസ് പബ്ലിക് സ്കൂള്‍, പി.കെ.മെമ്മോറിയല്‍ യുപി സ്കൂള്‍, നാദാപുരം സിസി യുപി സ്കൂള്‍, നോര്‍ത്ത് എംഎല്‍പി സ്കൂള്‍, ഗോകുലം പബ്ലിക് സ്കൂള്‍, റാണി പബ്ലിക് സ്കൂള്‍, അമൃത പബ്ലിക് സ്കൂള്‍, റൈറ്റ് ചോയ്സ് സ്കൂള്‍ ചോമ്പാല, ഇരിങ്ങണ്ണൂര്‍ എച്ച്എസ്എസ്, കടമേരി എംയുപി സ്കൂള്‍ വില്യാപ്പള്ളി, എന്‍എഎംഎച്ച്എസ്എസ് പെരിങ്ങത്തൂര്‍, ബിഎംഎല്‍പി സ്കൂള്‍ വാണിമേല്‍, കടമേരി യുപി സ്കൂള്‍ ആയഞ്ചേരി, ബ്ലോസംസ് സ്കൂള്‍ കൈനാട്ടി, ചീക്കോന്ന് യുപി സ്കൂള്‍ എന്നിവിടങ്ങളിലാണ് ഐഡിഎ വടകര പരിപാടി സംഘടിപ്പിച്ചത്.