വടകര: പുത്തൂര്‍ 110 കെവി സബ്സ്റ്റേഷന് സമീപം പാറേമ്മല്‍ രവീന്ദ്രന്, മകന് ആകാശ് എന്നിവര്‍ക്ക് നേരെ നടന്ന മുഖംമൂടി ആക്രമണത്തില്‍ കടത്തനാട് റസിഡന്‍സ് അസോസിയേഷന് നിര്‍വാഹക സമിതി യോഗം പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ്
ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.ടി.സദാനന്ദന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.അജ്ത്കുമാര്, ഗംഗാധരന് പുറന്തോടത്, അനില്‍കുമാര്‍ എടയത്ത്, മഹിതന്‍.സി, ബിജു അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.