നാദാപുരം: സംസ്ഥാന പാതയില്‍ ചേലക്കാട് ഫയര്‍ സ്റ്റേഷന് സമീപം സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു. കഴിഞ്ഞ മാസം 26 ന് ആയിരുന്നു അപകടം. മരിച്ചത് തമിഴ്നാട് സ്വദേശിയും യാചക സംഘത്തില്‍ പെട്ട ആളുമാണെന്നാണ് സംശയം.
നടേശന് എന്നാണ് ഇയാള്‍ ആശുപത്രിയില്‍ പേര് നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന ഇയാളെ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്ന ഇയാളെ നാട്ടുകാരും സ്കൂട്ടര്‍ യാത്രികരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. നാദാപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ അറിയുന്നവര്‍ നാദാപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ താല്പര്യം. ഫോണ്‍: O496 – 2550225