ഷാര്‍ജ: അബ്ദുല്ല വല്ലംകണ്ടത്തിലിന്റെ ‘ഒരു ചക്കക്കഥ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ കെ.എം.അബ്ബാസ് അബ്ദുല്ല വല്ലന്‍കണ്ടത്തിലിന്റെ മകന് വി.കെ.മുഹമ്മദിന് നല്കി പ്രകാശനം നിര്‍വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, ഡോ. സൗമ്യ സരിന്, പ്രശസ്ത

എഴുത്തുകാരി ഷീലാ പോള്‍ രാമെച്ച, പ്രതാപന് തായാട്ട് എന്നിവര്‍ സംബന്ധിച്ചു.
ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍ സ്വദേശിയായ അബ്ദുല്ല വല്ലംകണ്ടത്തിലിന്റെ ആദ്യ പുസ്തകമാണ് ഹരിതം ബുക്സ് പുറത്തിറക്കുന്ന ഒരു ചക്കക്കഥ. സമൂഹത്തിലെ ചില പ്രവണതകളോടുള്ള വിയോജിപ്പും തനി നാടന്‍ ജീവിതത്തിന്റെ തുറന്നു കാട്ടലുമാണ് 34

കഥകളുള്ള പുസ്തകത്തിലെ പ്രധാന ഇതിവൃത്തം. ചെറിയ വരികളിലൂടെ വലിയ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന ഏതാനും മിന്നല്‍ക്കഥകളും ഏതാനും വരികളിലൊതുക്കിയ ചെറിയ കഥകളുമാണ് മറ്റുള്ളവ. 82 പേജുള്ള പുസ്തകത്തിന്റെ വില 135 രൂപ.