കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനധികൃത പണക്കടത്തും മറ്റും തടയുന്നതിനായി ജില്ല അതിര്‍ത്തികളില്‍ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ശക്തമായ നിരീക്ഷണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എക്സ്പെന്‍ഡിച്ചര്‍ പരിശോധനാ വിഭാഗത്തിന് കേന്ദ്ര ചെലവ് നിരീക്ഷകന് സീതാറാം മീണ നിര്‍ദ്ദേശം നല്കി. കളക്ടറേറ്റില്‍ എത്തിയ അദ്ദേഹം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ
കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര് മീണ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ശീതള്‍ ജി മോഹന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെ പ്രവര്‍ത്തനം അദ്ദേഹം വിലയിരുത്തി. ഒമ്പത് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, മൂന്നു ഫ്ലയിംഗ് സ്ക്വാഡ്, നാല് ആന്റി ഡീഫെയിസ്മെന്റ് സ്ക്വാഡ്, ഒരു വീഡിയോ സര്‍വൈലന്‍സ് ടീം എന്നിവയാണ് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നത്.
തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി വയനാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ്
അദ്ദേഹം താമസം. ബന്ധപ്പെടേണ്ട നമ്പര്‍: 9408791788. യോഗത്തില്‍ എക്സ്പെന്‍ഡീച്ചര്‍ നോഡല്‍ ഓഫീസര്‍ കെ പി മനോജന്, അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഓഫീസര്‍ പ്രീത സ്കറിയ, താമരശ്ശേരി ഡിവൈഎസ്പി എ പി ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.