വില്യാപ്പള്ളി: നവംബര്‍ 11 മുതല്‍ 14 വരെ വില്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന തോടന്നൂര്‍ ഉപജില്ലാ കലോല്സവത്തിന്റ സ്റ്റേജ്-പന്തല്‍ കാല് നാട്ടല്‍ കര്‍മ്മം മുന്‍ എച്ച്എമ്മും കെഎസ്ടിയു മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ബഷീര്‍ മാണിക്കോത്ത് നിര്‍വ്വഹിച്ചു. തോടന്നൂര്‍ എഇഒ വിനോദ് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പള്‍ മുഹമ്മദലി വാഴയില്‍, ഹെഡ്മാസ്റ്റര് ആര്.ഷംസുദ്ദീന്, സി.സി കുഞ്ഞബ്ദുല്ലമാസ്റ്റര്‍, ടി.ജമാല്‍, കെ.തന്‍വീര്‍, ടി.കെ.അബ്ദുല്‍ അസിസ്, എം.കെ.റഫീഖ്, റാഷിദ്’ പനോളി, പി.കെ. അഷറഫ്, സലീം കെ.എം, പി.ഹാജറ, സഫിയ, സതീശന്, ഫൈസല്‍ മങ്ങാട്, ഇ.പി.ഷമീം, സതീഷ് കുമാര്‍, വി.എം. അഷറഫ്, ഉബൈദ്, ശിഹാബ് എന്നിവര്‍ സംബന്ധിച്ചു.