നാദാപുരം: മാഹി കനാലിന് കുറുകെ എടച്ചേരിയിലെ കളിയാംവള്ളി പാലം പുനര്‍നിര്‍മിക്കുന്നതിന്
ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് 32.86 കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയന് എംഎല്‍എ അറിയിച്ചു. 11.30 മീറ്റര്‍ വീതിയിലാണ് പുനര്‍നിര്‍മാണം. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 53 മീറ്റര്‍ നീളമുണ്ട്.
പഴകിയ പാലം പുതുക്കി പണിയുക എന്നത് ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇ.കെ.വിജയന് എംഎല്‍എ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. പ്രവൃത്തി അന്തിമഘട്ടത്തിലായ മാഹി കനാലിലൂടെ ബോട്ട് കടന്നുപോകണമെങ്കില്‍ പാലം പുതുക്കി പണിയേണ്ടതുണ്ട്. ടെണ്ടര്‍ നടപടി അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭി ക്കുമെന്ന് എംഎല്‍എ അറിയിച്ചു.
നേരത്തെ കിഫ്ബി ഫണ്ട് 42 കോടി രൂപ ചെലവില്‍ നാദാപുരം മുതല്‍ വടകര വരെ 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ റോഡ് നവീകരിച്ചിരുന്നു.