നാദാപുരം: അമിത ലാഭം പ്രതീക്ഷിച്ച് വ്യാജ കമ്പനിയില്‍ പണം നിക്ഷേപിച്ച പുറമേരി സ്വദേശിനി വീട്ടമ്മയ്ക്ക് ആറ് ലക്ഷം രൂപ നഷ്ടം. പരാതിക്കാരിയുടെ വാട്സാപ്പ് നമ്പറിലേക്ക് അന്റഫഗസ്റ്റ ( ANTAFAGASTA ) എന്ന കമ്പനിയുടെ ലിങ്ക് അയച്ച് നല്‍കുകയും പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നിക്ഷേപിക്കുന്ന പണത്തിന് ഇരട്ടിയിലേറെ തുക ലാഭം നല്‍കാമെന്നായിരുന്നു വാഗ്ദാദാനം. വ്യാജ വാഗ്ദാനത്തില്‍ ആകൃഷ്ടയായ യുവതി എസ്ബിഐ നാദാപുരം ശാഖയിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് ആറ് ലക്ഷം രൂപ അയച്ച് നല്‍കുകയായിരുന്നു. മെയ് 29 മുതല്‍ കഴിഞ്ഞ മാസം 10 തീയ്യതികള്ക്കിടയിലാണ് സാമ്പത്തിക ഇടപാട് നടന്നതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. വീട്ടമ്മയുടെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.