കടമേരി: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും,ജില്ലാ ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ എച്ച്ഐവി എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എയ്ഡ്സ് ബോധവൽക്കരണ മാജിക് കലാജാഥ ജില്ലയിൽപ്രയാണം ആരംഭിച്ചു.പ്രധാനമായും സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചാണ് മജീഷ്യൻ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി നടക്കുന്നത്.
എച്ച്ഐവി എയ്ഡ്സ് എന്താണ്, ഏതൊക്കെ മാർഗങ്ങളിലൂടെയാണ് രോഗ൦ പകരുന്നത്,സൗജന്യ
എച്ച്ഐവി പരിശോധനക്കായ് ജ്യോതിസ് കൗൺസിലിംഗ് സെന്റർ നൽകുന്ന സേവനങ്ങൾ, സമഗ്ര എ.ആർ.ടി ചികിത്സയിലൂടെ എച്ച്ഐവി അണുബാധയുള്ളവരുടെ ജീവിതം എങ്ങനെ സുഖകരമാക്കാം, എച്ച്ഐവി അണുബാധിതരെ ഒറ്റപ്പെടുത്തരുത് എന്നീ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.
കടമേരി ആ൪.എ.സി ഹയ൪ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ മുസ്തഫ കുറ്റിയിൽ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ൦.കെ
അജിത്കുമാർ, സി ഇന്ദിര അധ്യാപകരായ എ൯.കെ നിസാ൪, കെ.പികുഞ്ഞമ്മദ്, എൻഎസ്എസ് വളണ്ടിയർ റിയ എന്നിവ൪ സംസാരിച്ചു.