പുറമേരി: ഗ്രാമ പഞ്ചായത്തിലെ അരൂരിൽ കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമത്തിൽ പരുക്ക് പറ്റിയ വലിയ പറമ്പത്ത് ഷൈജുവിൻ്റെ ചികിത്സാ ചെലവിലേക്ക് 10,000 രൂപ ഗ്രാമപഞ്ചായത്ത് നൽകും. ഇന്നലെ ചേർന്ന അടിയന്തര ഭരണ സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്കാഴ്ച്ച പരിമിതിയുള്ള ഷൈജുവിന് സാരമായി പരുക്ക് പറ്റിയിട്ടുണ്ട്. നേരത്തെയും ചിലർക്ക് പന്നിയുടെ ആക്രമത്തിൽ പരക്ക് പറ്റിയിരുന്നു.പഞ്ചായത്ത്
പ്രസിഡന്റ് ന്റെ അധികാര പരിധിയിൽ നിന്നുകൊണ്ട് കാട്ടുപന്നിയെ വെടിവെക്കാനുള്ള നടപടികൾ സ്വീകരിക്കും. പന്നികൾ പെരുകിയതിനാൽ മനുഷ്യ ജീവന് മാത്രമല്ല കാർഷിക മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്.കൃഷി പൂർണ്ണമായും നശിപ്പിക്കപ്പെടു ന്നതിനാൽ കൃഷി ഇറക്കാൻ ആരും തയ്യാറാവാത്ത സ്ഥിതിയാണ് .ഈ വിഷയത്തിന്റെ ഗൗരവം വനം മന്ത്രി യെയും തദ്ദേശ വകുപ്പ് മന്ത്രിയെയും അറിയിക്കുന്നതിന് ഭരണ സമിതി തീരുമാനിച്ചു . ജനങ്ങൾക്ക് ഒപ്പം നിന്ന് വിഷയത്തിൽ നിലപാട് എടുത്ത് മുന്നോട്ട്
പോകണമെന്ന് യോഗം ഏക കണ്ഠമായി തീരുമാനിച്ചു. മലയോര മേഖല യിലെ പഞ്ചായത്ത് പ്രസിഡന്റു മാരുമായി ബന്ധപ്പെട്ട് പ്രായോഗികമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചു. പ്രസിഡന്റ് വി.കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്ധു പി ജി സ്വാഗതം പറഞ്ഞു