ഓര്‍ക്കാട്ടേരി: ഏറാമല ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ എല്ലാ കുടുംബങ്ങള്‍ക്കും മെമ്പറുടെ വക ഹെല്‍ത്ത് കാര്‍ഡ് പദ്ധതി. നിലവില്‍ ആശ്വാസ് പദ്ധതിപ്രകാരം നിത്യരോഗികള്‍ക്ക് മരുന്നും കുട്ടികളുടെ സമഗ്രവിദ്യാഭ്യാസം ലക്ഷ്യമിട്ട് വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. ഇതിന് പിന്നാലെയാണ് ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് വാര്‍ഡിലെ എല്ലാ കുടുംബങ്ങളയും ആരോഗ്യപദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഹെല്‍ത്ത് കാര്‍ഡ് വിതരണം നടന്നു. എല്ലാവര്ക്കും ആരോഗ്യമേഖലയില്‍ അനുകൂല്യം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
വാര്‍ഡ് മെമ്പറും ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷുഹൈബ് കുന്നത്ത് കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു.
വാര്‍ഡിലെ കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം നല്കിയ പി.പി.അന്ത്രുഹാജിയെയും ആശ്വാസ് പദ്ധതിപ്രകാരം പകല്‍വീട് നിര്‍മ്മിക്കാന്‍ സ്ഥലം സൗജന്യമായി നല്കിയ പുന്നോറത്ത് വേണു, കണ്ടോത്ത് കുന്ന് അംഗനവാടിക്ക് സൗജന്യമായി സ്ഥലം നല്കിയ ഓര്‍ക്കാട്ടേരി വെള്ളരഞ്ഞോളി കദീജ എന്നിവരെ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു വിജയം കരസ്ഥമാക്കിയ വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പുരസ്ക്കാരം നല്കി.
വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എം.കെ.വിനോദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ഹൈദ്രോസ് തുറാബ് തങ്ങള്‍, എം.എന്‍. രവീന്ദ്രന്, പുതിയെടുത്ത് കൃഷ്ണന്, പുനത്തില്‍ വിനോദന്‍, വി.ഒ.കെ.രാജന്, ആശാഹോസ്പിറ്റല് മാനേജര്‍ ഷിജുലാല്‍ എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ.രാജീവന് സ്വാഗതവും കോട്ടയില്‍ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു