കൊയിലാണ്ടി: വടകര കരിമ്പനപ്പാലം പുതിയവളപ്പില്‍ വിജയന് (83) സൂറത്തില്‍ അന്തരിച്ചു. സൂറത്തിലെ ആദ്യകാല പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായിരുന്നു. സൂറത്ത് അയ്യപ്പക്ഷേത്രം, കലാസമിതി, ശ്രീനാരായണ കള്‍ച്ചറല്‍ അസോസിയേഷന് തുടങ്ങിയ സംഘടനകളുടെ സ്ഥാപകാംഗവും അയ്യപ്പസേവാ സമിതി പ്രസിഡന്റുമായിരുന്നു. സംസ്കാരം സൂറത്തില്‍ നടത്തി. ഭാര്യ: ഉഷ പാലേരി. മക്കള്‍: ജിഷ, ഷാജി. മരുമക്കള്‍: അനില്‍കുമാര്‍ ചൊക്ലി (ഖത്തര്‍), ഹിമ അറോത്ത് (പുറമേരി). സഹോദരങ്ങള്‍; പി.വി.രവീന്ദ്രന് (മൂരാട്), സത്യനാഥന് (കോഴിക്കോട്), രമാദേവി (പുതുപ്പണം), സചീന്ദ്രന്‍ (സൂറത്ത്), വിനോദ് തിരുവള്ളൂര്‍, സജിനി തുമ്പോളി