വാണിമേല്‍: വാണിമേല്‍ സമ്പൂര്‍ണ ഡിജിറ്റല്‍ ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുരയ്യ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡണ്ട് സെല്‍മ രാജുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷ ഫത്തിമ കണ്ടിയില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ.മജീദ്, ശാരദ പി, ഷൈനി എം.പി, ജാന്‍സി, അസി സെക്രട്ടറി സന്തോഷ്, സി.ഡി എസ് ചെയര്‍ പേഴ്സണ്‍ ഓമന,
കെ.പി അശോകന്, എന്നിവര്‍ സംബന്ധിച്ചു. പ്രേരക് സി.പി വിനീശന്നന്ദി പറഞ്ഞു.
ഗ്രാമ പഞ്ചായത്തിലെ 7500 ഓളം കുടുംബങ്ങളില്‍ വിവരശേഖരണം നടത്തി. 14 നും 65 നും ഇടയില്‍ പ്രായമുള്ളവരില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തവരെ കണ്ടെത്തി അവര്‍ക്കു പരിശീലനം നല്‍കിയാണ് ഈ നേട്ടം കൈവരിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍,
എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന 200 ലേറെ പേര് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പദ്ധതി വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച ഡിജി വളണ്ടിയര്‍മാരെ ചടങ്ങില്‍ അനുമോദിച്ചു.