വടകര: രാത്രി വീട്ടില്‍ ഉറക്കത്തിലായിരുന്നയാളെ വിളിച്ചുണര്‍ത്തി മുഖം മൂടി അക്രമം. ഗുരുതരമായി പരിക്കേറ്റ റിട്ട.പോസ്റ്റ് മാന്‍ പുത്തൂര്‍ 110 കെ വി സബ്ബ് സ്റ്റേഷന് സമീപത്തെ പാറേമ്മല്‍ രവീന്ദ്രന് (69), മകന് ആകാശ് (18) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയാണ് മൂന്നു പേരടങ്ങിയ സംഘം അക്രമം നടത്തിയത്. ഹെല്‍മറ്റ് ധരിച്ച രണ്ടു പേരും മുഖത്ത് കരി വാരി തേച്ച ഒരാളുമാണ് തന്നെ വിളിച്ചുണര്‍ത്തി ആക്രമിച്ചതെന്ന് രവീന്ദ്രന് പോലീസിന് മൊഴി നല്കി. ഇടതു കാല് പൊട്ടിയതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ട നിലയിലാണ്. ഇവരുടെ ബന്ധുവിനെ ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ വടകര പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരേയും ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. മാരകായുധങ്ങളുമായാണ് സംഘം എത്തിയതെന്ന് രവീന്ദ്രന് പറഞ്ഞു. രവീന്ദ്രനെ അക്രമിക്കുന്നത് തടയുമ്പോഴാണ് മകന് പരിക്കേറ്റത്. രവീന്ദ്രനും തൊട്ടടുത്ത കെട്ടിട ഉടമകളുമായി തര്‍ക്കമുണ്ട്. ഇതിന്റെ പേരില്‍ കോടതിയില്‍ കേസും നിലവിലുണ്ട്. ഈ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നും അവര്‍ പറഞ്ഞു വിട്ടവരാണ് തന്നെ അക്രമിച്ചതെന്നും രവീന്ദ്രന് പറഞ്ഞു.