കക്കട്ടില്‍: 49 വര്‍ഷമായി കക്കട്ടില്‍ അലോപ്പതി രംഗത്ത് സേവനമനുഷ്ടിച്ച് വരുന്ന ഡോ.പി.നാണുവിന് ജന്മനാടിന്റെ ആദരം. കഴിഞ്ഞ ദിവസം ആശ്രയ ചാരിറ്റബള്‍ ട്രസ്റ്റിന്റെ നേതൃത്യത്തില്‍ നടന്ന ചടങ്ങില്‍ ഡോക്ടറെ ആദരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മെഡിസിന് പൂര്‍ത്തിയാക്കിയ പി.നാണു 1975 ല്‍ കക്കട്ടില്‍ റൂറല്‍ ബാങ്കിന് സമീപം ക്ലിനിക്ക് തുടങ്ങിയാണ് ചികിത്സ രംഗത്ത് കടന്നുവരുന്നത്. കക്കട്ടില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബള്‍ ട്രസ്റ്റിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നിര്‍ധന രോഗികള്‍ക്ക് മരുന്നു വിതരണം, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, മറ്റ് സഹായ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ട്രസ്റ്റ് വഴി നേതൃത്വം നല്കുന്നു.
ആദരിക്കല്‍ ചടങ്ങില്‍ പുതിയെടുത്ത് വിജയന് പൊന്നാട അണിയിച്ചു. എന്‍.പി.രാജന് ഉപഹാരം നല്കി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത, നാദാപുരം ഡിവൈഎസ്പി പി.പ്രമോദ്, മുന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ ഭാസ്ക്കരന്‍, പഞ്ചായത്ത് അംഗം ഒ.വനജ, കെ.ബാബുരഘുരാജ്, രാജഗോപാലന്‍ കാരപ്പറ്റ വി.എം.ചന്ദ്രന്, കെ.ടി.രാജന്, പ്രമോദ് കക്കട്ടില്‍, വി.പി.കൃഷ്ണന്, കൃഷ്ണ വിദ്യാസാഗര്‍, സി.സൂപ്പി, വി.രാജന്, എ.ഗോപിദാസ്, മാക്കുട്ടത്തില് നാണു, പി. അശോകന്, സുധാകരന്, പി.കെ.സുരേന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
-ആനന്ദന് എലിയാറ