കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം നാലായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്.
വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജുവും കിണാവൂര്‍ സ്വദേശി രതീഷും ഇന്നലെ മരിച്ചിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി സന്ദീപും ശനിയാഴ്ച മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്താണ് അപകടം.