തിരുവനന്തപുരം: കെ റെയിലിൽ സിപിഎമ്മും – ബിജെപിയും തമ്മിൽ ധാരണയിൽ എത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ.
സുധാകരൻ എംപി. ഇത്രയും നാളും പദ്ധതിക്ക് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും പെട്ടെന്നുള്ള മനം മാറ്റത്തിനു പിന്നിൽ അന്തർധാരയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപിക്ക് ഒരു എംപിയെന്ന സ്വപ്നം യാഥാർഥ്യമാക്കി നൽകിയപ്പോൾ അതിനു നല്കുന്ന മറ്റൊരു പ്രത്യുപകാരമാണ് കെ റെയിൽ. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ സിപിഎമ്മിനു പൊതുസന്പത്ത് കൊള്ളനടത്താൻ അവസരം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ.
പാരിസ്ഥിതിക, സാങ്കേതിക പ്രശ്നം പരിഹരിച്ചാൽ കെ റെയിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ സന്നദ്ധമാണെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചു. നിലവിലുള്ള പാതയുടെ നവീകരണവും സിഗ്നലിംഗ് ആധുനികവത്കരണവും വളവു നികത്തൽ ഉൾപ്പെടെയുള്ള നടപടികളിലൂടെ അതിവേഗ ട്രെയിൻ ഗാതാഗതം സാധ്യമാണ്.
അതിനായി ശ്രമിക്കാതെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് ഗുരുതര പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്ന കെ റെയിൽ തന്നെ
വേണമെന്ന് എൽഡിഎഫ് സർക്കാർ വാശിപിടിക്കുന്നതിനു പിന്നിൽ ഈ പദ്ധതിയിൽ നിന്നു ലഭിക്കുന്ന കോടികളുടെ കമ്മീഷൻ സ്വപ്നം കണ്ടാണെന്നും കെ.സുധാകരൻ പറഞ്ഞു.