നാദാപുരം: ഉത്തര മേഖലാ വിജിലന്‍സ് എസ്പി പ്രജീഷ് തോട്ടത്തിലിന് ബാഡ്ജ് ഓഫ് ഓണര്‍ ഫോര്‍ എക്സലന്റ്റ് ഇന്‍വസ്റ്റിഗേഷന്‍ ബഹുമതി ലഭിച്ചു. 2023 ല്‍ റിക്കാര്‍ഡ് ട്രാപ്പ് കേസുകള്‍ പിടിക്കുകയും നിരവധി സുപ്രധാന കേസുകള്‍ മികച്ച രീതിയില്‍ അന്വേഷണം നടത്തി കോടതി മുമ്പാകെ ഫയല്‍ ചെയ്യുകയും സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറേയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതിനുമാണ് ബഹുമതി. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടേയും മുഖ്യമന്തിയുടേയും മെഡലുകള്‍ക്കും അര്‍ഹനായിട്ടുണ്ട്. സോഷ്യല്‍ പോലീസിങ്ങിനുള്ള ആദ്യത്തെ ബാഡ്ജ് ഓഫ് ഓണര്‍ 2016 ല്‍ ലഭിച്ചിട്ടുണ്ട്. 150 ഓളം ഗുഡ് സര്‍വ്വീസ് എന്‍ട്രിയും നിരവധി സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു.
കുറ്റ്യാടി എസ്ഐ, നാദാപുരം സിഐ, വടകര-നാദാപുരം ഡിവൈഎസ്പി, കോഴിക്കോട് റൂറല്‍, കല്പറ്റ, ഇരിട്ടി എന്നിവിടങ്ങളില്‍ എസ്എസ്ബി ഡിവൈഎസ്പി, ക്രൈംബ്രാഞ്ച് കണ്ണൂര്‍, കാസര്‍കോട്, വിജിലന്‍സ് ആന്റ്റി കറപ്ഷന്‍ബ്യൂറോ ഡിവൈഎസ്പി, കാസര്‍കോട്, കണ്ണൂര്‍ അഡിഷണല്‍ എസ്പി എന്നീ പദവികളില്‍ ജോലി ചെയ്തിട്ടുണ്ട്. കണ്ണൂര്‍ പിണറായി സ്വദേശിയാണ്. ഭാര്യ: ബിജി. മകള്‍: ലക്ഷ്യ ബി. തോട്ടത്തില്‍