നാദാപുരം: നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയിലെ കുഴികള്‍ അടക്കണമെന്നും ഗതാഗത പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു. നാദാപുരം ടൗണിലേയും കല്ലാച്ചിയിലേയും വാരിക്കുഴികളില്‍ വീണ് ആളുകള്‍ക്ക് പരിക്ക് പറ്റുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് സമരവുമായി രംഗത്തെത്തിയത്.
കല്ലാച്ചിയില്‍നിന്നും പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ കസ്തൂരിക്കുളത്തെ റോഡിലെ വലിയ ഗര്ത്തത്തിനടുത്തു നിലയുറപ്പിച്ചു മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് കുഴിയില്‍ വാഴ നട്ടു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന് പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.വി.റിനീഷ് അധ്യക്ഷനായി. അഡ്വ. കെ.എം രഘുനാഥ്, അഡ്വ. എ.സജീവന്, പി.കെ ദാമു, ടി.രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. എരഞ്ഞിക്കല്‍ വാസു, കെ.പ്രേംദാസ്, കോടിക്കണ്ടി മെയ്തു . അഖിലമര്യാട്ട്, കെ.പ്രേമന്, എ.വി മുരളീധരന്, ഉമേഷ് പെരുവങ്കര, ഒ പി.ഭാസ്കര്‍, പി വി ചാത്തു, റീന കിണേമ്പ്രമ്മല്, ബീന അണിയാരീമ്മല്‍, എം.കെ വിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.