വടകര: അറക്കിലാട് ശിവക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിനുവേണ്ടി സ്വരൂപിച്ച പുണ്യനിധിയുടെ ആദ്യഗഡു കമ്മിറ്റി ചെയര്മാന് അന്ന പൂര്‍ണയ്ക്ക് കൈമാറി ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്
ഉദ്ഘാടനംചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എ.ഭാസ്കരന്, കുന്നംകുളങ്ങര ഇല്ലം വാസുദേവന്‍ നമ്പൂതിരി, വിശ്വനാഥന്, ടി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.