ഏറാമല: ആദിയൂര് സാന്ത്വനം കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. എടച്ചേരി
സബ് ഇന്‍സ്പെക്ടര്‍ രാജേഷ് കെ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.ടി.കെ.ചന്ദ്രന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സീമ തൊണ്ടായി, ജി.രതീഷ്, കൂട്ടായ്മ സെക്രട്ടറി പ്രശാന്ത് എം ടി കെ, സുധീര്‍ പുത്തലത്ത്, അനീഷ് കുമാര്‍ കെ എന്നിവര്‍ സംസാരിച്ചു. ഗാര്‍ഹിക സുരക്ഷ എന്ന വിഷയത്തില്‍ ഫയര്‍ & റസ്ക്യു ഓഫീസര്‍ ഷിജു ക്ലാസെടുത്തു. തുടര്‍ന്ന് വോയ്സ് ഓഫ് കാലിക്കറ്റ് അവതരിപ്പിച്ച ഗാനമേളയും കൂട്ടായമയിലെ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.