മന്തരത്തൂർ: പുന്നോളിമുക്കിൽ യൂണിവേഴ്സൽ ട്യൂഷൻ സെൻ്റർ മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ അഷറഫ് ഉദ്ഘാടനം ചെയ്തു.1 മുതൽ 10-ാം ക്ലാസ് വരെ ഉള്ള വിദ്യാർഥികൾക്ക് കഴിവുള്ള അധ്യാപകർ എല്ലാ ദിവസങ്ങളിലും ക്ലാസെടുക്കുന്ന ഈ ട്യൂഷൻ സെൻ്റർ നാടിൻ്റെ വിദ്യാഭ്യാസ പുരോഗതിയിൽ മുഖ്യ പങ്കു വഹിക്കുമെന്ന് ചടങ്ങിൽ
സംബന്ധിച്ച വർ അപിപ്രായപ്പെട്ടു. വി.വി കേളപ്പൻ,സി.എം സുനിൽ കുമാർ, ജയചന്ദ്രൻ ജയപുരം, രജില ടി.ടി.കെ തുടങ്ങിയവർ ചടങ്ങിൽ ആശംസ അർപ്പിച്ചു. കാലത്ത് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നല്കി.