മയ്യഴി: മാഹി റെയില്‍വേ സ്റ്റേഷന് സമീപം അടിപ്പാത നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇരന്തരമായ ഇടപെടലില്‍ റെയില്‍വേ അനുമതി നല്‍കിയതായി അറിയുന്നു. അഴിയൂര്‍ പഞ്ചായത്തിലെ കക്കടവ്, കോട്ടാമലക്കുന്ന്, കല്ലറോത്ത് പ്രദേശവാസികള്‍ക്ക് പുറമെ ചൊക്ലി, ന്യൂമാഹി, പെരിങ്ങത്തൂര്‍ ഭാഗത്തുകാര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്.
അഴിയൂര്‍ രണ്ടാം ഗെയിറ്റ് അടച്ചതോടെ ഈ ഭാഗത്തെ നൂറു കണക്കിന് കുടുംബങ്ങളുടെ യാത്ര ദുരിതത്തിലാണ്. ലോക കേരള സഭ അംഗം കോട്ടേമ്മല്രാജന്റെ നേതൃത്വത്തിലുള്ള സംഘം അടിപ്പാത ആവശ്യപ്പെട്ട് ജനകീയ നിവേദനം നല്‍കിയിരുന്നു മുഖ്യമന്ത്രിക്കു ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘം നിവേദനം നല്കി. ഇതോടൊപ്പം ദക്ഷിണ റെയില്‍വേ മാനേജര്‍ക്കും നിവേദനവും നല്കി. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് എത്തിയ റെയില്‍വേ സംഘത്തിന്റെ വിശദ പരിശോധനയെ തുടര്‍ന്ന് സ്റ്റേഷന്റെ വടക്ക് ഭാഗത്ത് അടിപ്പാത നിര്‍മിക്കാന്‍ കഴിയുമെന്ന് പാലക്കാട് ഡിവിഷനിലേക്ക് റിപ്പോര്‍ട്ട് കൈമാറി. മാഹി ബൈപാസിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് റെയില്‍വേ സ്റ്റേഷനിലെത്താനും അടിപ്പാത യാഥാര്‍ത്ഥ്യമായാല്‍ എളുപ്പമാവും മാഹിയില്‍ നിന്ന് ബൈപ്പാസില്‍ എത്താനും ദൂരം കുറയും അടിപ്പാതയ്ക്ക് സമാന്തരമായി ചാരംകൈയില് ഭാഗത്ത് റോഡ് നിര്‍മിക്കാന്‍ 11 പേര് ആറ് മീറ്റര്‍ വീതിയില്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കിയതും പദ്ധതിക്ക് പ്രതീക്ഷയേകി.