വില്യാപ്പള്ളി: വില്യാപ്പള്ളി സമൃദ്ധി ഓർഗാനിക് ഫാം ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ സീമ പച്ചക്കറിതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കൈതയിൽ ഫാമിൽ ചേർന്ന യോഗത്തിൽ സമൃദ്ധി പ്രസിഡന്റ് രമേശൻ പി ആധ്യക്ഷത വഹിച്ചു.മ ണ്ണിര കമ്പോസ്റ്റ് നിർമാണ യൂണിറ്റ് വല്യാപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് കെഎം ബാബു ഉദ്ഘാടനം ചെയ്തു. കൈതയിൽ ഷറഫുദ്ധീൻ (വാർഡ് മെമ്പർ) അഗ്രികൾച്ചറൽ ഓഫീസർ
ഡോണ. എം ബാലകൃഷ്ണൻ ( പ്രസിഡന്റ് സ്നേഹതീരം റെസി. അസോസിയേഷൻ) ജാരിസ് (കൃഷി ഭവൻ ) കെ. എം ജഗദീഷ്,(സെക്രട്ടറി, സമൃദ്ധി),വാസു കെ. പി (ട്രഷറർ, സമൃദ്ധി) എന്നിവർ സംസാരിച്ചു.വില്ല്യാപ്പള്ളി കോ- ഓപ് സെക്രട്ടറി ഷീല പി, മുൻ സെക്രട്ടറി പി. കെ. പവിത്രൻ, പാലോളി ഇസ്മയിൽ എന്നിവർ പങ്കെടുത്തു.