ചെരണ്ടത്തൂര്‍: കുറ്റ്യാടി ഇറിഗേഷന്റെ കീഴിലുളള കനാല്‍നവീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തണമെന്ന് ഐഎന്‍ടിയുസി തൊഴിലുറപ്പ് കണ്വെന്ഷന് ആവശൃപ്പെട്ടു. കനാലുകള്‍ പല സ്ഥലങ്ങളിലും ഇടിഞ്ഞതിനാല്‍ വെള്ളം കൃത്യമായി ഒഴുകാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകാരണം മണിയൂരില്‍ കൃഷിക്കും കുടിവെളളത്തിനും വരള്ച്ചാസമയങ്ങളില് ജലക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയാണ്. മൂന്ന് വര്‍ഷമായി ഈ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തത്. ഇതിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് കണ്വെണ്ഷന് ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി ജില്ലാപ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. ഷാജി മന്തരത്തൂര്‍ അധ്യക്ഷത വഹിച്ചു. പി.സി.ഷീബ, കൊളായിരാമചന്ദ്രന്, അഷ്റഫ്ചാലില്, പി.എം.കണാരന്, മഠത്തില്അബ്ദുള്റസാഖ്, സുരേഷ്കുറ്റിലാട്ട്, ചന്ദ്രന്മൂഴിക്കല്, കമല.ആര്.പണിക്കര്‍, പ്രമീള.ഒ.പി, ഗിമേഷ് മങ്കര, മനോജ് കെ.പി, സതീശന്.സി.എം, ശ്രീജേഷ്.ടി.കെ, സുനില്‍ സി.എം, രാജേഷ് കണ്ണോത്ത്, വനജ.പി.കെ എന്നിവര്‍ സംസാരിച്ചു.