വടകര: ഹരിതാമൃതം സ്ഥിരംസമിതി ജനറൽബോഡിയോഗം ചെയർമാൻ പി.പി.ദാമോദരന്റെ അധ്യക്ഷതയിൽ വടകര ടി.എസ്.ഹാളിൽ ചേർന്നു.
ജനറൽകൺവീനർ പുറന്തോടത്ത് ഗംഗാധരൻ സ്വാഗതം പറഞ്ഞു. മഹാത്മ ദേശസേവട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ അവലോകനപ്രസംഗം നടത്തി.കെ.പി.ചന്ദ്രശേഖരൻ, സി.പി.ചന്ദ്രൻ, പ്രൊഫ:കെ.കെ.മഹമൂദ്, പി.പി.ഉണ്ണികൃഷ്ണൻ,
പ്രൊഫ:കെ.കെ മഹമൂദ്
ചീഫ് കോ-ഓർഡിനേറ്റർ
ഹരിതാമൃതം
ഇ.ജി.ഗോപാലകൃഷ്ണൻ,ടി.കെ.ജയപ്രകാ ശ്, അടിയേരി രവീന്ദ്രൻ, പത്മനാഭൻ കണ്ണമ്പ്രത്ത്, എം.ഒ.ദിവാകരൻ, അഡ്വ:ഇ.നാരായണൻനായർ, എൻ.കെ.രവീന്ദ്രൻ, സി.എച്ച്.ശിവദാസ്, ടി.ശ്രീധരൻ, വി.ഗോപാലൻ, തയ്യുള്ളതിൽ രാജൻ, വി.പി.ചിത്രാഭായി, മോഹനൻമോഹനാലയം തുടങ്ങിയവർ പ്രസംഗിച്ചു.പി.പി.പ്രസീത്കുമാർ നന്ദി പറഞ്ഞു.പി.ബാലൻ വഹിച്ചിരുന്ന ഹരിതാമൃതം ചീഫ് കോ-ഓഡിനേറ്റർ സ്ഥാനത്തേക്ക് പ്രൊഫ:കെ.കെ.മഹമൂദിനെ തിരഞ്ഞെടുത്തു. 2025ൽ ഹരിതാമൃതം പതിനഞ്ചാം വാർഷികം വിപുലമായ
പരിപാടികളോടെ ഫിബ്രവരി 6മുതൽ 11വരെ “അനാഥരാക്കരുത്:മാതാപിതാക്കളെ” എന്ന സന്ദേശമുയർത്തി വടകര ടൗൺഹാളിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. വിദ്യാർഥികൾക്കും സ്ത്രീകൾക്കും മുഖ്യപങ്കാളിത്തം നൽകിക്കൊണ്ടുള്ള പരിപാടികൾ സംഘടിപ്പിക്കുവാനുംവയോജനങ്ങൾ കുടുംബങ്ങളിൽ നിന്നും വൃദ്ധസദനങ്ങളിൽ എത്തിപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ ആരായുന്നതിനും വിഷമയമായ ഭക്ഷ്യ വിഭവങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടു വരുന്നതിനായുള്ള
ബോധവല്കരണ പരിപാടികൾ ആവിഷ്കരിക്കുന്നതിനും, ജി.യം വിളകളുടെ ആവിർഭാവവും ഊർവ്വരമണ്ണിന്റെ തകർച്ചയും മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ അടക്കം ചർച്ചക്ക് വിധേയമാക്കുന്നതിനുള്ള സെമിനാറുകളും പഠന ക്ലാസുകളും പ്രഭാഷണങ്ങളും ഹരിതാമൃതം പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.