വടകര: വെല്‍ഫെയര്‍ പാര്‍ട്ടി വടകര മണ്ഡലം സമ്മേളനം നവംമ്പര്‍ മൂന്ന് ഞായറാഴ്ച രാവിലെ 9 മണിക്ക് കെ.വി.കുഞ്ഞമ്മദ് നഗറില്‍ (ശാന്തി സെന്റില്‍) നടക്കും. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം മുനിബ് കാരക്കുന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. നൗഷാദ് ചുള്ളിയന്‍

(സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം), അടിക്കൂല് മൂസ്സ (ജില്ലാ കമ്മിറ്റി അംഗം) എന്നിവര്‍ പങ്കെടുക്കും.സമ്മേളനം വിജയിപ്പിക്കാന്‍ സ്വാഗത സംഘം യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ഷുഹൈബ് അഴിയൂര്‍ അധ്യക്ഷത വഹിച്ചു. മൂസ്സ ഓര്‍ക്കാട്ടേരി, ഖാലിദ്.വി.പി, കെ.വി.ഫാറൂഖ്, സഫീറ ഷഹൈബ്, സഫറുദ്ധീന്, അബ്ദുല്‍ ജലീല്‍, അസ്ഗര്‍ അലി, സുബേര്‍ കോറോത്ത്, ഹംസ.എസ്.പി എന്നിവര്‍ സംസാരിച്ചു.